എറണാകുളം ബസിലിക്ക ഫൊറോനയുടെ നേതൃത്വത്തിൽ പരിഹാര പ്രദക്ഷിണം

0


കൊച്ചി: സെന്റ് മേരിസ് കത്തീഡ്രൽ ബസിലിക്ക ദേവാലയം അക്രമിച്ച്, വിശുദ്ധമായ അൾത്താരയും പരി. ദിവ്യകാരുണ്യവും നിന്ദിച്ചതിനെതിരെ എറണാകുളം ബസിലിക്ക ഫൊറോനയുടെ നേതൃത്വത്തിൽ ബിഷപ്പ് ഹൗസിന്റെ മുമ്പിൽ നിന്ന് 16ഇടവക വികാരിമാർ, സിസ്റ്റേഴ്സ്, ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത പരിഹാരപ്രദക്ഷിണം നടന്നു

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബസിലിക്ക വികാരി ഡോ.ആന്റണി നരികുളം ഏവരെയും സ്വാഗതം ചെയ്തു, ബസിലിക്കയുടെ അൾത്താരയിൽ നടന്ന അത്യന്തം മ്ലേച്ഛമായ അക്രമത്തിനെ കുറിച്ച് ഫാ. സണ്ണി കളപുരക്കൽ വിശദീകരിച്ചു, പാസ്റ്ററൽ കൌൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്, ഷൈജു ആന്റണി, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. ജോസഫ് പാറേക്കാട്ടിൽ എന്നിവർ പോലീസിന്റെയും സിനഡിന്റെയും പക്ഷപാതപരമായ നിലപാടുകളെ കുറിച്ചും തുടർ പ്രതിഷേധങ്ങൾ, പ്രതിരോധങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. ബസിലിക്കയുടെ മുന്നിൽ നിന്ന് ആരംഭിച്ച ബിഷപ്പ് ഹൌസിൽ അവസാനിച്ച പ്രതിഷേധ പാപപരിഹാര റാലിക്ക് വിവിധ ഇടവകകളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു. റാലിക്ക് ബെന്നി ഫ്രാൻസിസ്, തങ്കച്ചൻ പേരയിൽ, ബോബി ജോൺ, ജിജി പുതുശേരി, ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

ബസിലിക്ക ഫൊറോനയിൽ നിന്നും വിശ്വാസികൾ പരിഹാരപ്രദക്ഷിണത്തിൽ പങ്കെടുക്കുത്തവർ ദുഃഖ വെള്ളിയാഴ്ച ഉപയോഗിക്കുന്ന മരക്കുരിശും, മെഴുകുതിരിയും കയ്യിലെന്തി ആയിരിന്നു പങ്കെടുത്തത്. അടുത്ത ദിവസങ്ങളിൽ മറ്റു ഫൊറോനകളിൽ പ്രതിഷേധ റാലികൾ നടക്കുന്നതാണ്.

Leave a Reply