ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടു പേർ മരിച്ചു

0

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടു പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം. ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോ കടന്നു പോവുമ്പോൾ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചതായാണ് വിവരം. തിരക്കിനിടെ ഓടയിൽ വീണാണ് എട്ടുപേരും മരിച്ചത്.

Andhra Pradesh | Seven TDP workers lost their lives after a scuffle broke out between party workers during a public meeting being held by TDP leader N Chandrababu Naidu in Kandukuru of Nellore district today.

7 people have lost their lives, injured admitted to hospital: Police pic.twitter.com/uqU1j8K66X

— ANI (@ANI) December 28, 2022
റോഡ് ാേയ്ക്കിടെ ബുധനാഴ്ച വൈകിട്ട് നായിഡുവിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് തിരക്കുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. സംഭവത്തെ തുടർന്ന് നായിഡു റോഡ് ഷോ റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Leave a Reply