എറണാകുളത്ത് മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

0എറണാകുളം പറവൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കുത്തേറ്റത്. പറവൂർ കൂട്ടുകാട് സ്വദേശി ബാലചന്ദ്രനാണ് മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത് മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ മുരളീധരന്‍ ബാലചന്ദ്രനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply