ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ദീക്ഷിത് കൃഷ്ണ വ്യത്യസ്ത തരത്തിലുള്ള കലാസൃഷ്ടികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

0

ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ദീക്ഷിത് കൃഷ്ണ (13) വ്യത്യസ്ത തരത്തിലുള്ള കലാസൃഷ്ടികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്. 80 ഡ്രോയിംഗുകൾ, 30 ഓയിൽ പേസ്റ്റൽ ഡ്രോയിംഗുകൾ, 100 ബോട്ടിൽ ആർട്, 5 പേപ്പർ പാവകൾ, 25 പെൻസിൽ ഡ്രോയിംഗുകൾ, 2 ചുമർ ചിത്രങ്ങൾ, 13 വാട്ടർ കളർ പെയിന്റിംഗുകൾ, 2 നെഗറ്റീവ് ആർട്ട് ചിത്രങ്ങൾ, 24 അക്രിലിക് പെയിന്റിംഗുകൾ, 12 ത്രീഡി പെയിന്റിംഗുകൾ, 3 സിഡികൾ എന്നിവ അക്കാലയളവിൽ ഈ മിടുക്കൻ വരച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഇവ സ്ഥിരീകരിച്ചു.

സുബിൻ പി വിവേകാനന്ദന്റെയും സരിത സുബിന്റെയും മകനാണ് ദീക്ഷിത്. 2013-ൽ ഇന്ത്യൻ സ്കൂളിൽ ചേർന്ന കുട്ടി, പഠനത്തിൽ മികവ് പുലർത്തുന്നതിനൊപ്പം നല്ല വായനക്കാരനുമാണ്. സഹോദരി നക്ഷത്ര, സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തൃശൂർ സ്വദേശികളാണ് കുടുംബം. കലാപരമായി മികവു പുലർത്തിയ വിദ്യാർഥിയെ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

Leave a Reply