നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യ മാധവനും

0

നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യ മാധവനും. കറുത്ത ചുരിദാറിൽ അതിസുന്ദരിയായാണ് കാവ്യ എത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരെയും പൊതുചടങ്ങിൽ ഒന്നിച്ചുകാണുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടേയും ചിത്രങ്ങളും വീഡിയോയും ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.

സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു. ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പത്മനാഭൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ വിജയ് ബാബു, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. നിത്യ മാമനാണ് പള്ളിയിലെ ഗായകസംഘത്തിന് നേതൃത്വം കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here