ആംബുലൻസ് വന്നിട്ടും സമരക്കാരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡ് നീക്കാതെ പൊലീസ് ആംബുലൻസിനെ തിരിച്ചയച്ചു

0

തൃശൂർ: ആംബുലൻസ് വന്നിട്ടും സമരക്കാരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡ് നീക്കാതെ പൊലീസ് ആംബുലൻസിനെ തിരിച്ചയച്ചു. തൃശൂർ കുന്നംകുളത്താണ് സംഭവം. പൊലീസ് ബാരിക്കേഡ് നീക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് ഒടുവിൽ രോഗിയുമായി ആംബുലൻസ് മറ്റൊരു വഴിക്ക് പോയാണ് ആശുപത്രിയിലെത്തിയത്.

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് തടയാനാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ആംബുലൻസ് വന്നപ്പോൾ മാർച്ച് തുടങ്ങിയിരുന്നില്ല. വാഹനം പൊലീസ് മടക്കി അയക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Leave a Reply