കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സന്നിധാനത്ത്‌ വന്‍ ഭക്‌തജന തിരക്ക്‌

0

കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സന്നിധാനത്ത്‌ വന്‍ ഭക്‌തജന തിരക്ക്‌. സുരക്ഷ ശക്‌തമാക്കിയ തിങ്കളാഴ്‌ച വൈകുന്നേരം വലിയ നടപ്പന്തലില്‍ ബാരിക്കേഡുകള്‍ പൂര്‍ണമായും നിറഞ്ഞിരുന്നു. രാത്രിയായതോടെ തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ എത്തിയിരുന്നു.
പമ്പയിലും വന്‍തിരക്കാണ്‌ അനുഭവപ്പെട്ടത്‌. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുന്‍കാലങ്ങളില്‍ അഞ്ചിന്‌ നട അടച്ചു കഴിഞ്ഞാല്‍ തീര്‍ഥാടകരെ പടി കയറ്റി തിരുമുറ്റം വഴി വടക്കേ നടയിലേക്ക്‌ അയച്ചിരുന്നില്ല. എന്നാല്‍ തിരക്കു വര്‍ധിച്ചതോടെ ഇന്നലെ രാത്രിയിലും തീര്‍ഥാടകരെ പടികയറാന്‍ പോലീസ്‌ അനുവദിച്ചു. ഇതുകാരണം പുലര്‍ച്ചെ മൂന്നിന്‌ നട തുറന്നപ്പോഴേക്കും ഇന്നലെ രാത്രിയില്‍ വലിയ നടപന്തലില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരേയും പടികയറ്റാന്‍ കഴിഞ്ഞു. വലിയ നടപ്പന്തലിലെ ഡി.എഫ്‌.എം.ഡിയിലൂടെ അല്ലാതെ ആര്‍ക്കും പതിനെട്ടാം പടി കയറാന്‍ സാധിച്ചിരുന്നില്ല

Leave a Reply