മദ്യലഹരിയില്‍ ഭാര്യയോട് ക്രൂരത; സ്വകാര്യഭാഗത്ത് പൈപ്പ് കുത്തിയിറക്കി

0


മുംബൈ: ഭാര്യയോടുളള സംശയത്തിന്റെ പേരില്‍ മദ്യലഹരിയില്‍ലെത്തിയ ഭര്‍ത്താവ് അവരുടെ സ്വകാര്യ ഭാഗത്ത് പ്പൈപപ്പ് കുത്തിയിറക്കി. മുംബൈ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂര്‍ത്തപൈപ്പ് അവരുടെ സ്വകാര്യ ഭാഗത്ത് കുത്തിയിറക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ ക്രൂരതയുടെ ദൃശ്യം അയാള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തി. ഇവരുടെ രണ്ട് കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഇവരുടെ പരാതിയില്‍ 45കാരനായ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു.

മാരകമായി പരിക്കേറ്റ യുവതിയെ ആദ്യം മുലുന്ദ് ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് സിയോണ്‍ ആശുപത്രിയിലേക്കും മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക, അതിക്രമം, കയ്യേറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവിനെതിരെ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here