യുവതികളെ കാണാതായതായി പരാതി

0

കാസർകോട്: യുവതികളെ കാണാതായതായി പരാതി. മഞ്ചേശ്വരം ബങ്കരയിലും കാഞ്ഞങ്ങാട് കൊടവലത്തുമാണ് യുവതികളെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ കുഞ്ഞിബി എന്ന ഷാഹിദയെയാണ് (32) കാണാതായത്.

മം​ഗ​ളൂരു ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഇ​വ​ർ തി​രി​ച്ചുവ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വി​വ​രം ല​ഭി​ച്ചാ​ൽ 04994 257401, 9497947263 ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കൊ​ട​വ​ലം സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യെ​യാ​ണ് കാ​ണാ​താ​യ അടുത്ത യുവതി. 17ന് ​ഉ​ച്ച​ക്ക് വീ​ട്ടി​ൽ​നി​ന്ന് പോ​യ ശേ​ഷം കാ​ണാ​താ​യ​താ​യാ​ണ് പരാതി. സംഭവത്തിൽ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply