ചൈനയുടെ ചാരക്കപ്പല്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍

0


ന്യുഡല്‍ഹി: ഇന്ത്യ അടുത്തയാഴ്ച സുപ്രധാന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്താനിരിക്കേ ചൈനയുടെ ചാരക്കപ്പല്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ പ്രത്യക്ഷപ്പെട്ടു. ചൈനയുടെ റിസേര്‍ച് ആന്റ് സ്‌പേസ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്-5 ഓഗസ്റ്റില്‍ ശ്രീലങ്കയിലെ ഹംബാന്റോട്ട തുറമുഖത്ത് എത്തിയത് ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരെ വരുത്തിയിരുന്നു. ഇതേ കപ്പല്‍ തന്നെയാണ് ഇന്ത്യന്‍ ഓഷ്യന്‍ റീജിണല്‍ വന്നതായി നേവി കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇന്തോനീഷ്യയിലെ സുന്‍ഡ സ്‌ട്രെയ്റ്റ് വഴിയാണ് കപ്പല്‍ പ്രവേശിച്ചതെന്ന് നേവി വ്യക്തമാക്കുന്നു.

വലിയ ആന്റിനകളും ആധുനിക സെന്‍സറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും 400 ഓളം ജീവനക്കാരുമുള്ള ഈ ചാരക്കപ്പലില്‍ 20,000ടണ്‍ ഭാരംവരും. അടുത്തയാഴ്ച ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-V വിക്ഷേപിക്കാനിരിക്കേയാണ് ചൈനയുടെ ഈ കടന്നുകയറ്റം.

Leave a Reply