ഇക്വറ്റോറിയല്‍ ഗിനിയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ നാവികസേന തടവിലാക്കിയ ചരക്ക് കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0

ഇക്വറ്റോറിയല്‍ ഗിനിയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയന്‍ നാവികസേന തടവിലാക്കിയ ചരക്ക് കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാവികര്‍ സുരക്ഷിതരാണെന്നും അവര്‍ കഴിയുന്ന കപ്പലിലെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ സ​ബ്മി​ഷ​ന് ന​ല്‍​കി​യ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ല്‍ നാ​വി​ക​രെ എ​ത്ര​യും​വേ​ഗം വി​ട്ട​യ​യ്ക്കാ​ന്‍ എ​ല്ലാ നി​യ​മ​സ​ഹാ​യ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​വി​ക​രു​ടെ മോ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും നൈ​ജീ​രി​യ​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റു​മാ​യും നോ​ര്‍​ക്ക പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. വൈ​പ്പി​ന്‍ മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ല്‍​ട്ട​ന്‍ ഡി​ക്കോ​ത്ത്, കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത് വി. ​നാ​യ​ര്‍, വ​യ​നാ​ട് സ്വ​ദേ​ശി സ​നു ജോ​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 16 ഇ​ന്ത്യ​ക്കാ​രും 10 വി​ദേ​ശി​ക​ളു​മു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here