ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതു 19 വിദേശയാത്രകൾ

0

ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതു 19 വിദേശയാത്രകൾ. അതിൽ 15 എണ്ണം ഔദ്യോഗിക യാത്ര. ചികിത്സാർഥം 3 യാത്രകളും ഒരു സ്വകാര്യ യാത്രയും നടത്തി.

രണ്ടു ചികിത്സാ യാത്രയ്ക്കും 3 ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായും നിയമസഭയിൽ സജീവ് ജോസഫിന്റെ ചോദ്യത്തിനു മറുപടി നൽകി. എന്നാൽ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.

2018 ജൂലൈ 9 മുതൽ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദർശനം. ജൂലൈ 4 മുതൽ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്.

പിണറായി സർക്കാർ വന്ന ശേഷം രാജ്ഭവനിൽ 14 തസ്തികകളിലേക്കു വിവിധ ഘട്ടങ്ങളിലായി 77 ഡപ്യൂട്ടേഷൻ നിയമനം നടത്തിയെന്നു മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. കരാറിൽ നിയമിച്ച 4 പേർക്കു സ്ഥിരനിയമനവും നൽകി. 2018 മാർച്ചിൽ കുക്ക്, വെയിറ്റർ എന്നിവർക്കും 2019 ഓഗസ്റ്റിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ, 2022 ഫെബ്രുവരിയിൽ ഫൊട്ടോഗ്രഫർ എന്നിവർക്കുമാണു സ്ഥിരനിയമനം നൽകിയത്. താൽക്കാലിക, കരാർ നിയമനങ്ങൾ നടത്തിയതു കുടുംബശ്രീ വഴിയാണെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here