വരൻ പരസ്യമായി ചുബിച്ചതിനെ തുടർന്ന് വിവാഹം വേണ്ടെന്നു വെച്ച് വധു

0

വരൻ പരസ്യമായി ചുബിച്ചതിനെ തുടർന്ന് വിവാഹം വേണ്ടെന്നു വെച്ച് വധു.ഉത്തർപ്രദേശിലെ സംഭാലിലെ ഒരു വിവാഹച്ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായി കല്യാണം മുടങ്ങിയത്.കല്യാണ വേദിയിൽ അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്നാണ് വിവാഹം ഉപേക്ഷിക്കുന്ന തീരുമാനത്തിലേക്ക് വധുവെത്തിയത്.ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വരന്റെ അപ്രതീക്ഷിത ചുംബനം.വധു ഉടൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയുമായിരുന്നു.പൊലീസിന് മുന്നിൽ വച്ചാണ് വിവാഹം ഉപേക്ഷിക്കുകയാണെന്ന് വധു പ്രഖ്യാപിച്ചത്.

യുപിയിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് സംഭവം.300 ഓളം അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു.പിന്നീട് പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് വഴങ്ങിയില്ല.

”സ്റ്റേജിൽ ഇരിക്കുമ്പോൾ യുവാവ് അനുചിതമായി സ്പർശിക്കുകയായിരുന്നു, പക്ഷേ ഞാൻ അത് അവഗണിച്ചു. പിന്നീട് അവൻ അപ്രതീക്ഷിതമായി എന്നെ ചുംബിച്ചു. എന്നിൽ ഞെട്ടൽ ഉണ്ടാക്കി, മാത്രമല്ല എന്നെ അപമാനിക്കും വിധമായിരുന്നു ചുംബനം. എന്റെ ആത്മാഭിമാനത്തിന് വിലനൽകാതെ അതിഥികൾക്ക് മുന്നിൽ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ അവൻ എങ്ങനെ പ്രവർത്തിക്കും? അവന്റെ കൂടെ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു”- വധു പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here