രോഗിയില്‍ നിന്നും കൈക്കൂലി; അറസ്‌റ്റിലായ ഗൈനക്കോളജിസ്‌റ്റിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

0


തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌ത തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ്‌ ഡോ. മായാ രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു.
ആരോഗ്യ വകുപ്പ്‌ ഡയറക്‌ടറാണ്‌ ഇത്‌ സംബന്ധിച്ച്‌ ഉത്തരവിറക്കിയത്‌. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടാണ്‌ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ്‌ പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജിനെ രോഗിയുടെ ഭര്‍ത്താവില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടില്‍ നിന്നാണ്‌ പിടികൂടിയത്‌. അന്ന്‌ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലാണ്‌ വൈദ്യ പരിശോധന നിശ്‌ചയിച്ചതെങ്കിലും രക്‌തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. അവിടെ ഹൃദയസംബന്ധമായ പരിശോധനകള്‍ അടക്കം ഇതിനോടകം പൂര്‍ത്തിയായി. നിലവില്‍ മായാരാജ്‌ വിജിലന്‍സ്‌ കാവലിലാണ്‌. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി പരിഗണിക്കും.
ഗര്‍ഭപാത്രം നീക്കം ചെയ്‌ത വഴിത്തല ഇരുട്ടുതേട്‌ സ്വദേശിയുടെ ഭാര്യയായ യുവതിക്ക്‌ തുടര്‍ ചികിത്സ നല്‍കുന്നതിന്‌ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനായിരുന്നു അറസ്‌റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here