മോദി ഗുജറാത്തിലെ കശാപ്പുകാരനെന്ന് ബിലാവൽ; മറുപടിയുമായി ഇന്ത്യ

0

ന്യൂഡൽഹി: ഇന്ത്യ-പാക് വാക്പോര് പുതിയ തലത്തിലേക്ക്. തീവ്രവാദത്തിന്‍റെ പ്രഭവകേന്ദ്രമെന്ന ഇന്ത്യയുടെ വിമർശനത്തിന് മോദി കശാപ്പുകാരനാണെന്ന് പാക്കിസ്ഥാന്‍റെ മറുപടി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തി.

യുഎന്നിൽ ബിലാവൽ പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ അധിക്ഷേപം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം തരംതാഴ്ന്ന പുതിയ അഭിപ്രായപ്രകടനമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

1971- പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മറന്നുപോയിരിക്കുന്നു, വംശീയ ബംഗ്ലാദേശികൾക്കും ഹിന്ദുക്കൾക്കും നേരെ പാകിസ്ഥാൻ ഭരണാധികാരികൾ അഴിച്ചുവിട്ട വംശഹത്യയുടെ നേരിട്ടുള്ള ഫലമായിരുന്നു. പാക്കിസ്ഥാൻ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയതായി തോന്നുന്നില്ല. ഇന്ത്യയെ പഠിപ്പിക്കാനുള്ള യോഗ്യത തീർച്ചയായും പാക്കിസ്ഥാനില്ല. പാകിസ്ഥാൻ സ്വന്തം ചിന്താഗതി മാറ്റണം അല്ലെങ്കിൽ പരിഹാസ്യമായി തുടരുമെന്നും ഇന്ത്യ ബിലാവലിന് മറുപടിയായി പറഞ്ഞു.

‘ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’- എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ അധിക്ഷേപം. പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് യുഎന്നിൽ ഇന്ത്യ വിശേഷിപ്പിച്ചതിനോട് പ്രതികരിച്ചായിരുന്നു ബിലാവൽ മോദിയെ കുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here