കശ്മീർ താഴ്വരകളിലൂടെ മഞ്ഞുപാളികളിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്ന വിനോദയാത്രികർക്കായി ഈ മഞ്ഞുകാലത്ത് കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി അധികൃതർ

0

കശ്മീർ താഴ്വരകളിലൂടെ മഞ്ഞുപാളികളിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്ന വിനോദയാത്രികർക്കായി ഈ മഞ്ഞുകാലത്ത് കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി അധികൃതർ. പഹൽഗാം, ഗുൽമാർഗ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളോട് സമാനമായി രണ്ട് മേഖലകൾ കൂടി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
1.62 കോടി വിനോദ സഞ്ചാരികളാണ് ഈ വർഷം ആദ്യ ഒമ്പതു മാസങ്ങളിൽ കശ്മീരിലെത്തിയത്. കഴിഞ്ഞ കുറേ ദശകങ്ങളായി കശ്മീരിലെത്തുന്ന വനോദസഞ്ചാരികളുടെ എണ്ണത്തിലെ ഏറ്റവും കൂടിയ കണക്കാണ് ഈ വർഷത്തേത്.

കൂടുതൽ വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാനും അവർക്ക് താമസമൊരുക്കാനും പ്ര​േത്യക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടർ ഫസൽ ഉൽ ഹബീബ് പറഞ്ഞു.

രണ്ട് -മൂന്ന് റോഡ് ഷോകൾ, ട്രാവൽ ആന്റ് ടൂറിസം മേള തുടങ്ങിയവക്കായി പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിന്റർ കാർണിവെൽ, ഐസ് സിറ്റി തുടങ്ങിയ പദ്ധതികളും പഹൽഗാമിലും ഗുൽമാർഗിലും അതോടൊപ്പം പുതുതായി തുറക്കുന്ന കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സോനാമാർഗും വിനോദ സഞ്ചാരികൾക്കായി തുറന്നു​കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോനാമാർഗിലുൾപ്പെടെ പല വിനോദ സഞ്ചാര മേഖലകളിലും ഹോട്ടലുകൾ ഉൾപ്പെടെ ബജറ്റ് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here