അട്ടപ്പാടി മധു വധക്കേസ്: മുൻ സബ് കലക്ടറെ വീണ്ടും വിസ്തരിക്കും

0

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മുൻ സബ് കലക്ടറെ ജനുവരി മൂന്നിന് വീണ്ടും വിസ്തരിക്കും. സംഭവസമയത്ത് ഒറ്റപ്പാലം സബ് കലക്ടറായിരുന്ന ഇപ്പോഴത്തെ തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജിനെയാണ് വീണ്ടും വിസ്തരിക്കുക.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ. സുബ്രഹ്മണ്യന്റെ വിസ്താരം തിങ്കളാഴ്ച പുനരാരംഭിച്ചു. കേസ് വായിച്ചുനോക്കിയപ്പോൾ എന്തെങ്കിലും ഗുരുതര കുറ്റം നടന്നെന്ന് മനസ്സിലായോ എന്ന പ്രതിഭാഗം ചോദ്യത്തിന് മനസ്സിലായെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. മധുവിന്റെ ശരീരത്തിലെ എതെങ്കിലും പരിക്കിനെക്കുറിച്ച് മജിസേട്രറ്റ് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് ഉത്തരം നൽകി.

അവശനായ മധുവിനെ എന്തുകൊണ്ട് പൊലീസ് ജീപ്പിന്റെ മധ്യഭാഗത്തെ സീറ്റിൽ കയറ്റിയില്ലെന്ന ചോദ്യത്തിന് പ്രതികളെ പിറകിലാണ് ഇരുത്താറെന്നും അവശനായ മധുവിനെ കൊണ്ടുപോകാൻ ആംബുലൻസ് സഹായം അന്വേഷിച്ചോയെന്ന പ്രതിഭാഗം അഭിഭാഷകൻ സക്കീർ ഹുസൈന്റെ ചോദ്യത്തിന് ഇല്ലെന്നും മറുപടി പറഞ്ഞു.

Leave a Reply