മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ കേരളത്തിലും മഴ മുന്നറിയിപ്പ്

0

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ കേരളത്തിലും മഴ മുന്നറിയിപ്പ്. ഇന്ന് ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കൂടാതെ ആറ് ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ടീമിനെയും വിന്യസിച്ചിട്ടുണ്ട്.

തമിഴ്‌നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപത്തായാകും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ചുഴലിക്കാറ്റ് കര തൊടുമ്പോള്‍മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന് നിഗമനം.

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീര മേഖലയില്‍ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപെടുവിച്ചിരിക്കുകയാണ്.അതേസമയം കേരളത്തില്‍ അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുകയാണ്. മലയോര ജില്ലളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

Leave a Reply