ആർച്ച് ബിഷപ്പിന് സംരക്ഷണം നൽകാനുള്ള കാലാവധി നീട്ടി

0

കൊച്ചി: സിറോ മലബാർ സഭ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി വീണ്ടും നീട്ടി. പൊലീസ് സംരക്ഷണം തേടി ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ 22 വരെയാണ് ഉത്തരവിന്റെകാലാവധി നീട്ടിയത്.

ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ് നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply