അതിഥി തൊഴിലാളിയായ യുവതിയെ വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം

0


രാജകുമാരി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്‌റ്റില്‍. കുളപ്പാറചാല്‍ കാത്തിരംമൂട്ടില്‍ സിജു ക്ലീറ്റസാണ്‌ അറസ്‌റ്റിലായത്‌. 29 നു രാവിലെ പതിനൊന്നോടെയാണ്‌ സംഭവം.
സിജു ഒാട്ടോറിക്ഷയുമായി രാജകുമാരിയില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ യുവതി അകത്തേക്കു പോയപ്പോള്‍ ഇയാള്‍ വീടിനുള്ളില്‍ കയറുകയായിരുന്നു.
പീഡനശ്രമത്തെത്തുടര്‍ന്ന്‌ യുവതി മുന്‍വശത്തെ വാതില്‍ തുറന്ന്‌ ഓടി രക്ഷപ്പെടുകയും സമീപ വാസികളെ അറിയിക്കുകയുമായിരുന്നു.
നാട്ടുകാര്‍ അറിഞ്ഞതോടെ പ്രതി ഓട്ടോയുമായി രക്ഷപ്പെട്ടു. പിന്നീടു രാജാക്കാട്‌ എസ്‌.ഐ: അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ്‌ പ്രതിയെ പിടികൂടിയത്‌.

Leave a Reply