ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

0

ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസിന് അനുകൂലമായ വിധി നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ള സാധരണക്കാരന്‍റെ ജയമാണ് ഇതെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

ജയത്തിനായി പരിശ്രമിച്ച കോ​ൺ​ഗ്ര​സിന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം ഫ​ലം കണ്ടെന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് പ്രി​യ​ങ്ക ഗാ​ന്ധി​യാ​യി​രു​ന്നു.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ഹി​മാ​ച​ൽപ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ നി​റ​വേ​റ്റു​മെ​ന്നും രാ​ഹു​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here