എട്ടു വർഷം താലൂക്ക് ഓഫിസിൽ കയറിയിറങ്ങിയിട്ടും പട്ടയമില്ല; കുഴഞ്ഞ് വീണ് വയോധിക

0


മട്ടാഞ്ചേരി: പട്ടയം ലഭിക്കുന്നതിനായി താലൂക്ക് ഓഫിസിലെത്തിയ വയോധിക കുഴഞ്ഞു വീണു. എട്ടു വർഷം കയറിയിറങ്ങിയിട്ടും പട്ടയം ലഭിക്കാത്ത നിരാശയിലാണ് കൊച്ചി താലൂക്ക് ഓഫിസിലെത്തിയ വയോധിക നിരാശയിൽ കുഴഞ്ഞ് വീണത്. അടുത്തമേളയിൽ പട്ടയം നൽകുമെന്ന് ഉറപ്പു നൽകി റവന്യു അധികൃതർ.

എട്ട് വർഷമായി തന്റെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് കൊച്ചി താലൂക്ക് ഓഫിസിൽ കയറിയിറങ്ങി മടുത്ത പുതുവൈപ്പ് സ്വദേശിനി രമണിയാണ് താലൂക്ക് ഓഫിസിന് മുന്നിലുള്ള സമരപ്പന്തലിൽ തളർന്നുവീണത്. സംഭവം അറിഞ്ഞെത്തിയ കൊച്ചി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് രമണിയുമായി സംസാരിച്ചു. നടപടികൾ വേഗത്തിലാക്കാൻ തഹസിൽദാർ സുനിത ജേക്കബ് നിർദ്ദേശം നൽകി.

Leave a Reply