ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർ, മാഡം സംബോധനകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകൻ നൽകിയ പരാതിയിൽ നടപടി വൈകുന്നു

0

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർ, മാഡം സംബോധനകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകൻ നൽകിയ പരാതിയിൽ നടപടി വൈകുന്നു. പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്തയാണ് സർ, മാഡം വിളികൾ ഒഴിവാക്കണമെന്നും പകരം ടീച്ചർ, പ്രഫസർ എന്നിവ നിർദേശിച്ചും 2021 ഒക്ടോബർ രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കിയത്.

തു​ട​ർ​ന്ന് മ​ന്ത്രി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ മെ​മ്പ​ർ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​വാ​തി​രി​ക്കു​ക​യും തു​ട​ർ വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ ‘സു​താ​ര്യ​കേ​ര​ളം’ വ​ഴി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ചു.

പ​രാ​തി പ​രി​ശോ​ധി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശ്രീ​ദേ​വി, മെ​മ്പ​ർ സെ​ക്ര​ട്ട​റി ഇ​തു​വ​രെ​യും റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്. ഒ​രു പ​രാ​തി​യി​ൽ മൂ​ന്ന് മാ​സ​ത്തി​ന​കം അ​ന്തി​മ തീ​ർ​പ്പ് ക​ൽ​പ്പി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മാ​ജി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്റെ ലം​ഘ​ന​മാ​ണ് മെ​മ്പ​ർ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here