മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ ഇളയച്‌ഛനെ കുത്തിക്കൊന്ന കേസില്‍ പ്രതി അറസ്‌റ്റില്‍

0

മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ ഇളയച്‌ഛനെ കുത്തിക്കൊന്ന കേസില്‍ പ്രതി അറസ്‌റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത്‌ റോഡുമുക്ക്‌ വിരുശേരിവെളി ശ്രീകാന്താണ്‌(21) അറസ്‌റ്റിലായത്‌. അയല്‍വാസിയും പിതാവിന്റെ സഹോദരനുമായ വിരുശേരിവെളിയില്‍ അജയനെ(46) യാണ്‌ ചൊവ്വാഴ്‌ച രാത്രി ശ്രീകാന്ത്‌ കൊലപ്പെടുത്തിയത്‌. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ: മദ്യപിച്ചെത്തിയ അജയന്‍ ശ്രീകാന്തുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പരസ്‌പരം വെല്ലുവിളിച്ച ഇരുവരെയും അജയന്റെ ഭാര്യ രമ്യ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ശ്രീകാന്ത്‌ അടുക്കളയില്‍നിന്നു കത്തിയെടുത്ത്‌ അജയനെ കുത്തുകയായിരുന്നു.

Leave a Reply