ട്രയിനിൽ നിന്നും ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0

വിശാഖപട്ടണം:ട്രയിനിൽ നിന്നും ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.ദുവ്വാദയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥിനിയും അന്നവാരം സ്വദേശിനിയുമായ ശശികലയാണ് (20) മരിച്ചത്.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ചയായിരുന്നു അപകടം.ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽതെറ്റി പ്ലാറ്റ്ഫോമിനും കോച്ചിനുമിടയിൽപ്പെട്ടാണ് ശശികല മരിച്ചത്.

ഗുണ്ടൂർ-റയാഖാദ പാസഞ്ചറിൽ എത്തിയ പെൺകുട്ടി ട്രെയിനിൽനിന്ന് കാൽവഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ആർ.പി.എഫും റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് പ്ലാറ്റ്‌ഫോമിന്റെ രണ്ട് കല്ലുകൾ മാറ്റി ഒരു മണിക്കൂറിനകം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.ആന്തരികാവയവങ്ങൾക്കേറ്റ സാരമായ പരിക്കാണ് മരണത്തിനിടയാക്കിയത്.

Leave a Reply