ലോകകപ്പ് ഫുട്ബോളിൽ ഇന്ന് നിര്‍ണായക മത്സരത്തില്‍ ഉറുഗ്വേ ഘാനയുമായി ഏറ്റുമുട്ടും.

0

ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഇന്ന് നിര്‍ണായക മത്സരത്തില്‍ ഉറുഗ്വേ ഘാനയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എച്ച് ല്‍ നിന്നും പോര്‍ച്ചുഗലിന് പിന്നാലെ ആര് പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്ന് ഇന്നറിയാം. പ്രീ ക്വാര്‍ട്ടർ ഉറപ്പിക്കാൻ ഘാനയ്ക്ക് ഒരു സമനില മതി. ഉറുഗ്വേയ്ക്കാകട്ടെ മികച്ച മാര്‍ജിനില്‍ വിജയിക്കണം.

മറ്റൊരു മത്സരത്തില്‍ സൗത്ത് കൊറിയ പോര്‍ച്ചുഗലിനെ നേരിടും. രണ്ട് മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 8.30 നാണ്.

ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30 ന് നടക്കുന്ന മത്സരങ്ങളില്‍ ബ്രസീല്‍ കാമറൂണിനേയും, സ്വിറ്റ്സര്‍ലന്‍ഡ് സെര്‍ബിയയേയും നേരിടും. ബ്രസീലിന് പിന്നാലെ പ്രീ ക്വാര്‍ട്ടറിലെത്താന്‍ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു സമനില മാത്രം മതി.

Leave a Reply