മുംബൈയിലെ തെരുവിൽ യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ അതിക്രമം

0

മുംബൈയിലെ തെരുവിൽ യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ അതിക്രമം.ബുധനാഴ്ച രാത്രിയിലാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ മുംബൈയിൽ അതിക്രമം നടന്നത്.യുവതി ലൈവായി ചിത്രീകരിച്ചുകൊണ്ടിരുന്ന വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ് വിഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യിൽ യുവാവ് കയറിപ്പിടിക്കുന്നതാണ് വിഡിയോയിലുള്ളത്.

വിദേശവനിതക്കെതിരായ അതിക്രമം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്.ഇവരെല്ലാം തന്നെ യുവാവിന്റെ ആക്രമണം തത്സമയം കാണുകയും ചെയ്തു.സബേർബൻ ഖാർ മേഖലയിൽ രാത്രി എട്ടു മണിയോടെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം നടന്നത്.

ലൈവ് വിഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്.എന്നാൽ യുവതി അത് നിരസിച്ചിട്ടും കയ്യിൽക്കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.യുവാവ് അടുക്കാൻ ശ്രമിക്കുമ്പോൾ ശാന്തതയോടെ സ്ഥലത്തുനിന്ന് പോകാനാണ് യുവതി ശ്രമിക്കുന്നത്.എന്നാൽ പിന്നാലെ മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു.തുടർന്ന് തന്റെ വീട് അടുത്തുതന്നെയാണെന്ന മറുപടി യുവതി നൽകുന്നതും വീഡിയോയിൽ കാണാം.

Last night on stream, there was a guy who harassed me. I tried my best not to escalate the situation and leave because he was with his friend. And some people said that it was initiated by me being too friendly and engaging the conversation. Makes me think again about streaming. https://t.co/QQvXbOVp9F

— Mhyochi in ???????? (@mhyochi) November 30, 2022

അതേ സമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം.യുവതിയോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here