നിയന്ത്രണംവിട്ട കോളജ്‌ബസ്‌ പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരിക്ക്‌ ദാരുണാന്ത്യം

0

നിയന്ത്രണംവിട്ട കോളജ്‌ബസ്‌ പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരിക്ക്‌ ദാരുണാന്ത്യം. മങ്ങാട്‌ അണ്ടേകുന്നത്ത്‌ ശിവരാമന്റെ ഭാര്യ സരള(45)യാണു മരിച്ചത്‌. വടക്കാഞ്ചേരിയില്‍നിന്ന്‌ വിദ്യാര്‍ഥികളെ കയറ്റിവന്ന മലബാര്‍ എന്‍ജിനീയറിങ്‌ കോളജിന്റെ ബസ്‌ കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പുഷ്‌പ ഹോട്ടലിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഹോട്ടലിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്‌.
ബുധനാഴ്‌ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. നാട്ടുകാര്‍ ഉടന്‍തന്നെ ബസിന്റെ ചില്ലുകള്‍ പൊട്ടിച്ച്‌ വിദ്യാര്‍ഥികളെയും ജീവനക്കാരെയും പുറത്തിറക്കി. വടക്കാഞ്ചേരിയില്‍നിന്നും എരുമപ്പെട്ടിയില്‍ നിന്നും എത്തിയ ആക്‌ട്‌സ്‌ പ്രവര്‍ത്തകര്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സാരമായി പരുക്കേറ്റ അമല്‍ എന്ന വിദ്യാര്‍ഥി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌്. ബസ്‌ ഡ്രൈവര്‍ക്ക്‌ പെട്ടെന്നുണ്ടായ തലചുറ്റലാണ്‌ അപകടകാരണമെന്നു പറയപ്പെടുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌.
ബസ്‌ ഡ്രൈവര്‍ അരിമ്പൂര്‍ വീട്ടില്‍ പോള്‍(63), കല്ലിടത്ത്‌ വീട്ടില്‍ തങ്കപ്പന്‍ (56), ജെസ്ലിന്‍, ദിവ്യ, ജൂണ, കൃഷ്‌ണ, അമല്‍, ആര്യ, പാലിയേക്കര വീട്ടില്‍ അലീന, തെക്കാനത്ത്‌ വീട്ടില്‍ ജിഷ, ചിറക്കല്‍പറമ്പില്‍ ഷെഫിയാസ്‌ എന്നിവരെയാണ്‌ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഗുരുതരമായി പരുക്കേറ്റ സരള തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണു മരണമടഞ്ഞത്‌. മക്കള്‍: ജയറാം, അക്ഷയ്‌ റാം.

Leave a Reply