ആലുവ ജീവാസ് സിഎംഐ സെൻട്രൽ സ്‌കൂളിന്റെ രണ്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർത്ഥി മരിച്ചു

0

ആലുവ ജീവാസ് സിഎംഐ സെൻട്രൽ സ്‌കൂളിന്റെ രണ്ടാംനിലയിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർത്ഥി മരിച്ചു. ആലുവ കരിമ്പുംകാലിൽ വീട്ടിൽ ആദിക് ജോൺ എബിയാണ് (12) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കൾ രാത്രി മരിച്ചത്.

40 ദിവസംമുമ്പാണ് അപകടം. പാരപെറ്റിൽ വീണ ചോദ്യപേപ്പർ എടുക്കാൻ ഇറങ്ങിയപ്പോഴാണ് വീണ് പരിക്കേറ്റത്. എബി വർഗീസിന്റെയും ലിനോയുടെയും ഏക മകനാണ്. സംസ്‌കാരം വ്യാഴം പകൽ മൂന്നിന് എട്ടേക്കർ മാർത്തോമ പള്ളി സെമിത്തേരിയിൽ.

Leave a Reply