ശബരിമല: സന്നിധാനത്തെ ഭസ്‌മക്കുളത്തിലേക്കുള്ള പടിയുടെ സ്ലാബിന്റെ പൈപ്പിനിടയില്‍ കാല്‍ കുടുങ്ങിയ കൊച്ചയ്യപ്പനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ എട്ടു വയസുകാരന്‍ ഹരിവാസനാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ അപകടത്തില്‍പ്പെട്ടത്. സന്നിധാനം അഗ്‌നി രക്ഷാ സേന അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ മധു, ഫയര്‍ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വി.സുരേഷ്‌കുമാര്‍, ഇന്ദിരാ കാന്ത്, ആര്‍.രജിത്ത്, ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹരിവരാസനെ സന്നിധാനം ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു