മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തീ പിടിച്ചത് രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം; ആർക്കും പരിക്കില്ല; പുക ഉയരുന്നത് ഡ്രൈവർ കണ്ടത് രക്ഷയായി

0


മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; തീ പിടിച്ചത് രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം; ആർക്കും പരിക്കില്ല; പുക ഉയരുന്നത് ഡ്രൈവർ കണ്ടത് രക്ഷയായി
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ നഗരത്തിലാണ് സംഭവം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. ആർക്കും പരിക്കില്ല. അഗ്‌നിശമനസേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു.

രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങി യതിനാൽ അപകടം ഒഴിവായി. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും ആണ് കത്തി നശിച്ചു.മൂവാറ്റുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here