ആഡംബര കാർ സ്‌കൂട്ടറിലിടിച്ച് 24 കാരിയായ യുവതി മരിച്ചു

0

ആഡംബര കാർ സ്‌കൂട്ടറിലിടിച്ച് 24 കാരിയായ യുവതി മരിച്ചു. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. ആഡംബര കാർ യുവതി സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് യുവതിയെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി. സംഭവത്തിൽ കാറിന്റെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.

ദീപിക ത്രിപാഠിയാണ് മരിച്ചത്. നോയിഡ 96ൽ ഡിവൈഡറിനു സമീപത്തു നിന്ന് സ്‌കൂട്ടർ വളക്കുന്നതിനിടെ അതി വേഗതയിലെത്തിയ ജാഗ്വർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതിയെയും വലിച്ച് മീറ്ററുകൾ ദൂരത്തേക്ക് കാർ നീങ്ങി.

കാറിന്റെ ഡ്രൈവറായ ഹരിയാന സ്വദേശി സാമുവൽ ആൻഡ്ര്യൂ പിസ്റ്റർ കാർ ഉപേക്ഷിച്ച രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഓടിക്കൂടിയ ആളുകളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

Leave a Reply