ലോകത്തെ ആദ്യത്തെ ‘ഫിഫ സ്റ്റോർ’ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ തുറന്നു

0

ദോഹ: ലോകത്തിലെ ആദ്യത്തെ ‘ഫിഫ സ്റ്റോർ’ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ തുറന്നു. വിമാനത്താവളത്തിന്റെ നോർത്ത് പ്ലാസയിലെ ദി ഓർച്ചാർഡിലാണ് ഫിഫ സ്റ്റോർ സ്ഥിതി ചെയ്യുന്നത്. സ്വർണത്തിലുള്ള ഒറിജിനൽ ഫിഫ ലോകകപ്പ് ട്രോഫിയുടെ പൊതുപ്രദർശനമാണ് ഇവിടുത്തെ ഹൈലൈറ്റ്. ഈ ട്രോഫിയോടൊപ്പം ഫോട്ടോ എടുക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകും.

വിവിധ ഫിഫ ഔദ്യോഗിക ഉത്പന്നങ്ങൾക്കൊപ്പം ഖത്തർ ലോകകപ്പിന്റെയും ഈ രീതിയിലുള്ള അവസാന ലോകകപ്പിനെയും ചരിത്ര സ്‌മൃതികൾ രൂപകൽപ്പന ചെയ്ത സുവനീറുകളും സ്റ്റോറിൽ വിൽപ്പനക്ക് വച്ചിട്ടുണ്ട്.

മെക്‌സിക്കോ ‘70, ഫ്രാൻസ് ‘98, സൗത്ത് ആഫ്രിക്ക ’10, ഉറുഗ്വേ ’30 എന്നിവയുൾപ്പെടെയുള്ള ഏറ്റവും പ്രശസ്തമായ ഫിഫ ലോകകപ്പുകളുടെ ഫിഫ ക്ലാസിക് വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്ന ‘ഫിഫ റിവൈൻഡ്’ എന്ന പ്രത്യേക ഷോറൂമും ഇവിടെ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here