ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ ഇളവുകൾ വരുത്തി യുഎഇ : കൂടുതൽ വിദഗ്ദർക്ക് അവസരം

0

ദുബായ്: രാജ്യത്ത് വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്ന വിദഗ്ദർക്ക് ഗോൾഡൻ വീസ ലഭ്യമാക്കാൻ നടപടികൾ ലളിതമാക്കി യു എഇ അധികൃതർ. ഇതിനായി ഗോൾഡന്‍ വീസ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. യുഎഇയില്‍ ജോലിയുള്ള വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലയിലെ വിദഗ്ദര്‍ക്ക് ഇനി മുതല്‍ ഗോൾഡന്‍ വീസക്ക് അപേക്ഷിക്കാം.

ഇതിനു പുറമേ പുരോഹിതര്‍ക്കും പുതിയതായി ഗോൾഡന്‍ വീസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ മാത്രമായിരിക്കും പുരോഹിതര്‍ക്ക് ഗോൾഡന്‍ വീസ അനുവദിക്കുക.

വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള വിദഗ്ദര്‍ ഗോൾഡന്‍ വീസക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാര്‍ശ കത്തുകൾ ലഭ്യമാക്കണം. ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലളിതമാക്കുന്നതിലൂടെ കൂടുതൽ വിദഗ്ദരെ രാജ്യത്ത് പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here