ഹയ്യ കാർഡ് ഉടമകൾക്ക് മ്യുസിയങ്ങളിലേക്ക് സൗജന്യമായി പ്രവേശിക്കാം

0

ദോഹ: ഹയ്യ കാർഡ് ഉടമകൾക്ക് മ്യുസിയങ്ങളിലേക്ക് സൗജന്യമായി പ്രവേശിക്കാം. നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, ഇസ്‌ലാമിക് ആർട്ട് മ്യൂസിയം എന്നിവ ഒഴികെയുള്ള എല്ലാ മ്യൂസിയങ്ങളിലേക്കും ഹയ്യ കാർഡ് ഉടമകൾക്ക് സൗജന്യമായി പ്രവേശനം നല്‍കുമെന്ന് ഖത്തർ മ്യൂസിയങ്ങൾ അറിയിച്ചു. ഇത് 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

ഖത്തർ ഒളിമ്പിക് & സ്‌പോർട്‌സ് മ്യൂസിയം, മാതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഖത്തർ മ്യൂസിയം ഗാലറി – അൽ റിവാഖ് എന്നിവ ഉൾപ്പെടെ ഖത്തറിന്റെ ലോകോത്തര ഗാലറികളിലേക്കും മ്യൂസിയങ്ങളിലേക്കും ഹയ്യ കാർഡ് ഉടമകൾക്ക് പ്രവേശനം ലഭിക്കും.

Leave a Reply