യുഎഇ ദേശീയ ദിനം; സ്വദേശികളുടെ കടം എഴുതിത്തള്ളാൻ നിർദേശം

0

അബുദാബി: യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 1,214 എമിറാത്തികളുടെ 53.62 കോടി ദിര്‍ഹത്തിന്റെ കടം എഴുതിത്തള്ളാനാണ് നിര്‍ദ്ദേശം.

സ്വദേശികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സഹമന്ത്രിയും നോൺ പെർഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് ചെയർമാനുമായ ജാബർ മുഹമ്മദ് ഗാനിം അൽ സുവൈദി പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച ബാങ്കുകൾക്ക് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply