ഒമാനിൽ കനത്ത മഴ: ജാഗ്രത പാലിക്കണമെന്ന് അധികൃതർ

0

മസ്കറ്റ്: ഒമാനിൽ മഴ കനക്കുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ട്. മസ്‌കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് പൊതുജനങ്ങൾക്ക് റോയൽ ഒമാൻ പോലീസ് ജാഗ്രത നിർദേശം നൽകി. പ്രധാനമായും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദ്ദേശം.

Leave a Reply