സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴ; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

0

KERALANEWS
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴ; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
Webdesk 2
Last updated: 05/11/2022
Webdesk 2
Share
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴ. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കോമാറിന് പ്രദേശത്തു മുതൽ തെക്കൻ ആൻഡമാൻ കടൽ വരെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ഫലമായി ഇന്നും നാളെയും കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ /ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം നവംബർ ഒമ്പതിന് ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ് നാട്- പുതുചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here