ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്; ഖത്തറിൽനിന്ന് ഒരായിരം സ്‌നേഹത്തോടെ…’; സ്ഞ്ജുവിന് പിന്തുണയുമായി ആരാധകർ ഫിഫ ലോകകപ്പ് വേദിയിലും

0


ദോഹ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടംനൽകാത്തതിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നതിനിടെ ഫിഫ ലോകകപ്പ് വേദിയിലും താരത്തിന് പിന്തുണയറിച്ച് ആരാധകർ. സഞ്ജുവിന്റെ പോസ്റ്ററുമായാണ് ആരാധകർ ഫിഫ ലോകകപ്പ് വേദികളിലെത്തിയത്. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഖത്തറിൽനിന്ന് ഒരായിരം സ്‌നേഹത്തോടെ…’ എന്നാണ് രാജസ്ഥാൻ റോയൽസിന്റെയും ഇന്ത്യൻ ടീമിന്റെയും ജേഴ്‌സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളുള്ള ബാനറുകളിൽ ഇവർ കുറിച്ചത്.

സഞ്ജുവിന് പിന്തുണയുമായി ആരാധകർ ലോകകപ്പ് വേദിയിലെത്തിയതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ നിരവധി പേരാണ് പങ്കുവച്ചത്. സമാഹമാധ്യമങ്ങളിലെല്ലാം ഇതിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്.’ഫിഫ ലോകകപ്പിൽ നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്?’ എന്ന അടിക്കുറിപ്പോടെ രാജസ്ഥാൻ റോയൽസിന്റെ ഫേസ്‌ബുക് പേജിലും ചിത്രം പങ്കുവച്ചിട്ടുണ്ട്.

സഞ്ജുവിനെ കളിപ്പിക്കാത്തതിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ദിവസേന സിലക്ടർമാർക്കും ബിസിസിക്കുമെതിരെ മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണ് ഫുട്‌ബോൾ ലോകകപ്പ് വേദിയിൽ താരത്തിന് പിന്തുണയറിച്ച് ആരാധകർ രംഗത്ത് വന്നത്.

Leave a Reply