വി​ഴി​ഞ്ഞം: തീ​രു​മാ​ന​മാ​കാ​തെ സ​ർ​വ​ക​ക്ഷി​യോ​ഗം

0

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ല​ത്തീ​ന്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളും സ​മ​ര​സ​മി​തി നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

വി​ഴി​ഞ്ഞ​ത് അ​ക്ര​മം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സ​ർ​ക്കാ​ർ യോ​ഗ​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​ക്ര​മ​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​പ​ല​പി​ച്ചു. എ​ന്നാ​ൽ വി​ഴി​ഞ്ഞ​ത്ത് ഉ​ണ്ടാ​യ​ത് സ്വാ​ഭാ​വി​ക പ്ര​തി​ക​രണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സ​മ​ര​സ​മി​തി വാ​ദി​ച്ചു.

തു​റ​മു​ഖ നി​ർ​മാ​ണം തു​ട​ങ്ങ​ണ​മെ​ന്ന് പാ​ർ​ട്ടി​ക​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​നോ​ട് സ​മ​ര​സ​മി​ത വ​ഴ​ങ്ങി​യി​ല്ല. പോ​ലീ​സ് ന​ട​പ​ടി​യി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​സ​മി​തി നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ സ​ർ​വ​ക​ക്ഷി​യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here