പനി ബാധിച്ച് യുകെജി വിദ്യാർഥിനി മരിച്ചു; ഫാത്തിമയുടെ മരണം ചികിത്സയിലിരിക്കെ

0

തൃശൂർ: പനി ബാധിച്ച് യുകെജി വിദ്യാർഥിനി മരിച്ചു. തൃശൂർ വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.

വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. 10 ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here