പതിനാറുകാരനു മദ്യം നല്‍കി പീഡനത്തിനിരയാക്കിയെന്ന കേസില്‍ ട്യൂഷന്‍ അധ്യാപികയെ അറസ്‌റ്റ്‌ ചെയ്‌തു

0

പതിനാറുകാരനു മദ്യം നല്‍കി പീഡനത്തിനിരയാക്കിയെന്ന കേസില്‍ ട്യൂഷന്‍ അധ്യാപികയെ അറസ്‌റ്റ്‌ ചെയ്‌തു. പ്ലസ്‌വണ്‍കാരനായ വിദ്യാര്‍ഥി ഉള്‍വലിയുകയും മാനസികാസ്വസ്‌ഥത പ്രകടിപ്പിക്കുകയും ചെയ്‌തതോടെ അധ്യാപകര്‍ക്കു സംശയം തോന്നി കൗണ്‍സലിങ്ങിനു വിധേയനാക്കിയപ്പോഴാണ്‌ പീഡനവിവരം പുറത്തുവന്നത്‌. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്‌ അധ്യാപിക. മക്കളില്ല.
മദ്യം നല്‍കി മയക്കിയശേഷമാണ്‌ പതിനാറുകാരനെ ഉപദ്രവിച്ചതെന്നാണ്‌ വെളിപ്പെടുത്തല്‍. പലവട്ടം ഇത്തരം പ്രവൃത്തിയുണ്ടായെന്നും സൂചനയുണ്ട്‌. കൗണ്‍സലര്‍ അറിയിച്ചതനുസരിച്ച്‌ അധ്യാപകര്‍ ശിശുക്ഷേമ സമിതിയംഗങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ചു. അവരാണ്‌ മണ്ണുത്തി പോലീസിനു വിവരങ്ങള്‍ കൈമാറിയത്‌.
പോക്‌സോ നിയമപ്രകാരം കഴിഞ്ഞ 29 ന്‌ അറസ്‌റ്റിലായ അധ്യാപികയെ റിമാന്‍ഡ്‌ ചെയ്‌തു. കുട്ടി പറഞ്ഞതു ശരിയാണെന്ന്‌ അധ്യാപിക പോലീസിനോടു സമ്മതിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here