വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചു; കൂട്ടുകാർക്ക് കാഴ്ച്ചവെച്ചു; പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

0

കാസർകോട്: വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കെയ്സൽ മൂന്നുപേർ കൂടി അറസ്റ്റിൽ. മുളിയാർ മാസ്തികുണ്ട് സ്വദേശികളായ അൻസാറുദ്ദീൻ ( 29 ) മുഹമ്മദ് ജലാൽ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പെണ്‍കുട്ടികളുടെ ആൺ സുഹൃത്ത് ഉൾപ്പെടെ 2 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ ആണ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ 13 പേർക്കെതിരെയാണ് കാസർകോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.

വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്. ജൂലൈ 31 ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. കാസർകോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here