കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

0


കുമളി: തമിഴ്‌നാട്ടില്‍നിന്നു കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ എക്‌സൈസ്‌ ചെക്‌പോസ്‌റ്റില്‍ പിടിയിലായി.
തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊഴിയുര്‍ ചന്ദുരുതി വീട്ടില്‍ ടിറ്റോ സാന്തന (26), തിരുവനന്തപുരം കൊട്ടുഗല്‍ ചേവരകരയില്‍ മിഥുന്‍ നിവാസില്‍ മിഥുല രാജ്‌ (26), തിരുവനന്തപുരം ബഥരയാ നഗര്‍ കോളനിയില്‍ ഹലീല്‍ (40) എന്നിവരാണ്‌ പിടിയിലായത്‌.
ഇവരില്‍നിന്ന്‌ 400 ഗ്രാം ഉണക്ക കഞ്ചാവും 12,100 രൂപയും കണ്ടത്തി. കഞ്ചാവ്‌ കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്‌റ്റ്‌ ഡിസയര്‍ കാറും കസ്‌റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here