വടക്കഞ്ചേരി: രമ്യ ഹരിദാസ് എം.പിയെ മൊബൈൽ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ. കോട്ടയം എരുമേലി കണ്ണിമല വെൺമാന്തറ ഷിബുക്കുട്ടനെയാണ് (48) വടക്കഞ്ചേരി പൊലീസ് കോട്ടയം തുമരംപാറയിൽനിന്ന് അറസ്റ്റ് ചെയ്തത്.
പലതവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെ പരാതി നൽകുകയായിരുന്നു. വടക്കഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ആദംഖാന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
എസ്.ഐ എസ്. സുധീഷ് കുമാര്‍, എ.എസ്.ഐ അബ്ദുൽ നാസർ, എസ്.സി.പി.ഒമാരായ ദിലീപ് ഡി. നായർ, സജിത്, സി.പി.ഒ അഫ്സൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.