അമ്മയെ കഴുത്തറുത്ത്‌ കൊന്ന്‌ മകന്‍ ജീവനൊടുക്കി

0


ഒറ്റപ്പാലം: പാലപ്പുറത്ത്‌ അമ്മയെ കഴുത്തറുത്തു കൊന്നു മകന്‍ ജീവനൊടുക്കി. പാലപ്പുറം ഗ്യാസ്‌ ഗോഡൗണ്‍ റോഡില്‍ നായാടികുഴിയില്‍ വിജയകൃഷ്‌ണന്‍ (48) ആണ്‌ അമ്മ സരസ്വതി അമ്മയെ (68) കഴുത്തറുത്തു കൊന്നശേഷം തൂങ്ങിമരിച്ചത്‌. വിജയകൃഷ്‌ണനും അമ്മയും അനുജന്റെ വീട്ടിലായിരുന്നു താമസം.
സംഭവം നടക്കുമ്പോള്‍ അനുജനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ എട്ടായിട്ടും വാതില്‍ തുറക്കാതായതാടെ നാട്ടുകാര്‍ ഭാര്യവീട്ടിലായിരുന്ന അനുജനെ വിവരം അറിയിച്ചു. വിജയകൃഷ്‌ണന്‍ മാനസിക വെല്ലുവിളിയുള്ള ആളായിരുെന്നന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഒറ്റപ്പാലം പോലീസ്‌ സ്‌ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

Leave a Reply