ഇടുക്കി നാരകക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

0

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുമ്പിടിയാക്കൽ ചിന്നമ്മ ആന്‍റണിയാണ് ബുധനാഴ്ച മരിച്ചത്.

കൊ​ല​പാ​ത​ക​ശേ​ഷം ഗ്യാ​സ് തു​റ​ന്നു​വി​ട്ട് മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​ഞ്ഞ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ന​ട​ന്ന കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കി​ട​ന്ന​സ്ഥ​ല​ത്ത് മ​റ്റ് സാ​ധ​ന​ങ്ങ​ള്‍​ക്കൊ​ന്നും തീ​പി​ടി​ച്ചി​രു​ന്നി​ല്ല. ഭി​ത്തി​യി​ല്‍ പ​ല​ഭാ​ഗ​ത്തും ര​ക്ത​ക്ക​റ​യു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് വി​ശ​ദ​മാ​യ അ​ന്വ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

മൃ​ത​ദേ​ഹം 80ശ​ത​മാ​നം ക​ത്തി​ക്ക​രി​ഞ്ഞി​ട്ടു​ണ്ട്. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ ഓ​സ് പ​കു​തി വ​ച്ച് മു​റി​ച്ചു മാ​റ്റി​യ​തി​ന് ശേ​ഷം ക​ത്തി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ചി​ന്ന​മ്മ​യും മ​ക​നും കു​ടും​ബ​വു​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ഒ​ന്‍​പ​ത് വ​രെ ചി​ന്ന​മ്മ​യു​ടെ മ​ക​ന്‍റെ മ​ക​ള്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ന്‍ കു​ട്ടി സ്‌​കൂ​ളി​ല്‍ പോ​യി. ഈ ​കു​ട്ടി വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​ട്ടി ഉ​ട​ന്‍​ത​ന്നെ പി​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​പ്പി​ൽ നി​ന്നും തീ​പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ർ ആ​ദ്യം ധ​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ സം​ശ​യ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

Leave a Reply