എറണാകുളം പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി

0

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. നഗരത്തിലെ കാനകളും ഫുട്പാത്തുകളും പരിപാലിക്കുന്നതിൽ കോർപ്പറേഷന് ഗുരുതര വീഴ്ചപറ്റിയെന്നും കോടതി വിമർശിച്ചു.

ഹൈക്കോടതി വിശദീകരണം തേടിയതിനെ തുടർന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരായി. അപകടത്തിൽ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ എന്ത് ചെയ്യുമായിരുന്നുവെന്ന് കോടതി ചോദിച്ചു.

രണ്ടാഴ്ചയ്ക്കുള്ളിൽ നഗരത്തിലെ ഓടകൾക്ക് സ്ലാബ് ഇടുമെന്നും കുട്ടിക്ക് അപകടം സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നതായും സെക്രട്ടറി മറുപടി നൽകി. നഗരത്തിലെ ഓടകൾ മൂടുന്നതിൽ ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here