ഗവർണറെ സര്‍വകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കും; നിര്‍ണായക നീക്കവുമായി സിപിഎം; ഓർഡിനൻസ് കൊണ്ടുവരാൻ പാർട്ടി തീരുമാനമായി

0

തിരുവനന്തപുരം: ഗവർണർ സർക്കാർ പോരിനിടെ നിര്‍ണായക നീക്കവുമായി സിപിഎം. ഗവർണറെ സര്‍വകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കും. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാൻ പാർട്ടി തീരുമാനമായി. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം.

ഓര്‍ഡിനൻസിൽ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടര്‍ നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here