സ്‌കൂട്ടര്‍ കുത്തിത്തുറന്ന്‌ മൊബൈലും പണവും കവര്‍ന്ന സംഘം പിടിയില്‍

0


അമ്പലപ്പുഴ: ലോക്ക്‌ ചെയ്‌ത സ്‌കൂട്ടറിന്റെ ഡിക്കി കുത്തിതുറന്നു മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. ആറ്റിങ്ങല്‍ കൊല്ലംപുഴ ശാസ്‌താംവിള പുത്തന്‍വീട്ടില്‍ സതീഷ്‌ കുമാര്‍ (42), തിരുവനന്തപുരം ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയാ നിവാസില്‍ തിയോഫിന്‍ (39) എന്നിവരെയാണ്‌ അമ്പലപ്പുഴ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.
കഴിഞ്ഞ മാസം പതിമൂന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കരുവാറ്റ സ്വദേശിയായ സജീവന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകളും പണവുമാണ്‌ പ്രതികള്‍ മോഷ്‌ടിച്ചത്‌. തുടര്‍ന്നു സജീവന്റെ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. ഇരുപതോളം മോഷണക്കേസില്‍ പ്രതിയായ സതീശനെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു.
എറണാകുളം കങ്ങരപ്പടിയില്‍വച്ചു കഴിഞ്ഞ രണ്ടിനാണ്‌ അറസ്‌റ്റിലായത്‌. അമ്പലപ്പുഴ മജിസ്‌ട്രേറ്റ്‌ കോടതി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. ഒന്നാം പ്രതിയായ ചിഞ്ചിലം സതീശനില്‍നിന്നാണ്‌ രണ്ടാം പ്രതിയായ തിയോഫിനെക്കുറിച്ചു വിവരം ലഭിച്ചത്‌. കത്തിക്കുത്തു കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡിലായിരുന്ന തിയോഫിനെ വിയ്യൂര്‍ ജയിലില്‍നിന്നു കസ്‌റ്റഡിയില്‍ വാങ്ങുകയായിരുന്നു

Leave a Reply